Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ettikulam Student Death

Kannur

എ​ട്ടി​ക്കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം; വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: എ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മാ​ട്ടൂ​ല്‍ സെ​ന്‍​ട്ര​ല്‍ തെ​ക്കു​മ്പാ​ട് ക​ട​വി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍-​സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ താ​യ​വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​യാ​സ് (17) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ട്ടൂ​ല്‍ ആ​ര്‍​സി ച​ര്‍​ച്ച് കോ​ള​നി​ക്കു സ​മീ​പ​ത്തെ സ​ലിം ഹാ​ജി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് റാ​സി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ രാ​മ​ന്ത​ളി എ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പം മൊ​ട്ട​ക്കു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​യാ​യ ഫ​യാ​സും ഇ​തേ കോ​ള​ജി​ലെ ബി​സി​എ വി​ദ്യാ​ര്‍​ഥി റാ​സി​യും അ​തി​രാ​വി​ലെ​ത​ന്നെ മാ​ട്ടൂ​ലി​ല്‍​നി​ന്നും സ്‌​കൂ​ട്ട​റി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ര്‍ മൊ​ട്ട​ക്കു​ന്ന്-​പ​ര​ത്തി​ക്കാ​ട് റോ​ഡ​രി​കി​ലെ എ​ടു​ത്തു​വ​ച്ച ക​ല്ല് എ​ന്ന വ​ലി​യ പാ​റ കാ​ണാ​നെ​ത്തി തി​രി​ച്ചു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൊ​ട്ട​ക്കു​ന്ന് പു​തി​യ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ സ്‌​കൂ​ട്ട​ര്‍ മ​ര​ത്തി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​പോ​യ സ്‌​കൂ​ട്ട​റി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര​നാ​യ ഫ​യാ​സ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​യാ​സ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ സ്‌​കൂ​ട്ട​റോ​ടി​ച്ച് ഒ​രു മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട ഫ​യാ​സി​ന്‍റെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ സ്‌​കൂ​ട്ട​റോ​ടി​ച്ച റാ​സി​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ സെ​യാ​ന്‍, ഫൈ​സ എ​ന്നി​വ​രാ​ണ് ഫ​യാ​സി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍.

Latest News

Corehub Up